
തിരുവനന്തപുരം: പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിലും മാതൃക കാണിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർഥി കളുടെ മെഡിക്കോ ഫെസ്റ്റിന് തുടക്കമായി.മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർഥികളുംഅധ്യാപകരും മാനേജ്മെൻ്റും ചേർന്നു നൽകിയ അഞ്ചൂറിലധികം വരുന്ന ഭക്ഷണ പൊതികൾ ചെയർപേഴ്സൺ ജിജി ജോസഫ് മെഡിക്കൊ ഫെസ്റ്റ് കോർഡിനേറ്റർ അലക്സ് ജെയിംസ് എന്നിവർ ചേർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും മറ്റു വയോധികർക്കും നൽകിയാണ് മെഡിക്കൊ ഫെസ്റ്റ് 2025 ന് തുടക്കം കുറിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തമ്പാനൂർ റെയിൽവേസ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലെ നിർധനരായവർക്കും ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരു നേരത്തെ ഭക്ഷണം മാസത്തിൽ ഒരു തവണ കൊടുത്തു വരാറുണ്ടെന്നും ചെയർപേഴ്സൺ ജിജി ജോസഫ് പറഞ്ഞു.
Photo Courtesy - Google











